പ്ലസ് വൺ സ്കൂൾ / കോംബിനേഷൻ ട്രാൻസ്ഫർ

പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല / ജില്ലാന്തര സ്‌കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനായി ആഗസ്‌ 10 ന്‌ രാവിലെ 9 ന് പ്രസിദ്ധികരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ. സ്പോര്‍ട്സ്‌ ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക്‌ ഒന്നാം ഓപ്ഷനിലാണ്‌ പ്രവേശനം നേടിയതെങ്കില്‍പ്പോലും ട്രാന്‍സ്ഫറിന്‌ അപേക്ഷിക്കാം.

ജില്ലയ്ക്കകത്തോ / മറ്റ്‌ ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ, കോംബിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന്‌ കാന്‍ഡിഡേറ്റ്‌ ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂൾ /കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകൾ കാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ ആഗസ്റ്റ് 10 ന്‌ രാവിലെ 10 മുതൽ 11ന്‌ വൈകിട്ട്‌ നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ നിര്‍ദ്ദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top