ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ കളിച്ചതിന് അച്ഛന്റെ ക്രൂകമര്‍ദനത്തിന് ഇരയായ 5 വയസ്സുകാരന്‍ ഗ്യാന്‍ പാണ്ഡെ മരിച്ചു. സൗത്ത് ഡല്‍ഹിയിലെ ഖാന്‍പുരില്‍ നടന്ന സംഭവത്തില് കുട്ടിയുടെ അച്ഛന്‍ ആദ്ത്യ പാണ്ഡെ (27) അറസ്റ്റ് ചെയ്തു.
ശരീരത്തിന്റെ പലഭാഗത്തും മര്‍ദനമേറ്റ പാടുകളോടെ കുട്ടിയെ അമ്മയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചതായി പോലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള മകള്‍ കൂടിയുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




