Section

malabari-logo-mobile

10 രൂപയില്‍ നിന്ന് 30 ; രൂപയിലേക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

HIGHLIGHTS : Platform ticket prices have risen sharply

കോഴിക്കോട് : റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 10 രൂപയില്‍ നിന്ന് 30 രൂപയായാണ് ഒറ്റയടിയ്ക്ക് കൂട്ടിയത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഫാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് കൂട്ടിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം. നിരക്ക് വര്‍ധനയില്‍ റെയില്‍വേയുടെ ഔദ്യോഗിക ഉത്തരവൊന്നും ഉണ്ടായിട്ടില്ല.

ഫാറ്റ്‌ഫോം നിരക്ക് കൂട്ടാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. ബംഗളൂരു അടക്കമുള്ള പ്രധാന സ്റ്റേഷനുകളില്‍ ഫാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപ തോതില്‍ ഈടാക്കിയിരുന്നു. കോവിഡിനെത്തുടര്‍ന്ന് കേരളത്തില്‍
ഫാറ്റ്‌ഫോം ടിക്കറ്റ് വിതരണം നിര്‍ത്തിവച്ചിരുന്നു. ഇത് പുനരാരംഭിച്ചിട്ടില്ല. റിസര്‍വഷന്‍ സംവിധാനത്തോടെ പ്രത്യേക എക്സ്പ്രസ് ട്രെയിനുകള്‍ കൂടുതല്‍ സര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ ഫാറ്റ്‌ഫോം ടിക്കറ്റ് വിതരണം താമസിയാതെ തുടങ്ങും. ഇതിനുമുന്നോടിയായാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന നിരക്ക് വര്‍ധന.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!