കസ്റ്റംസ് ഓഫീസുകളിലേക്ക് ശനിയാഴ്ച എല്‍.ഡി.എഫ് മാര്‍ച്ച്

തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ കൊടുത്ത സത്യവാങ് മൂലത്തിനെതിരെ എല്‍.ഡി.എഫ്. കസ്റ്റംസ് നീക്കത്തിനെതിരെ ശനിയാഴ്ച തിരുവന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍.ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ ആരോപിച്ചു.

ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരിക്കുന്നത്. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രാചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്. എല്‍.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താനാവില്ലെന്ന് ബോദ്ധ്യമായതോടെയാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എ. വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു

Share news
error: Content is protected !!
Scroll to Top