റിമോട്ട് സെന്‍സിംഗ്, ജി.ഐ.എസ്. എക്സ്പര്‍ട്ട് നിയമനം; അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല പരിസ്ഥിതി വകുപ്പിലെ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് റിമോട്ട് സെന്‍സിംഗ്, ജി.ഐ.എസ്. വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ നല്‍കുന്നതിനായി വിദഗ്ധരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മണിക്കൂറിന് 750 രൂപ നിരക്കില്‍ പരമാവധി 30 മണിക്കൂറാണ് സമയപരിധി. പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദവും റിമോട്ട് സെന്‍സിംഗ്, ജി.ഐ.എസ്. വിഷയങ്ങളില്‍ പ്രാവീണ്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ കോ-ഓര്‍ഡിനേറ്റര്‍, പരിസ്ഥിതി ശാസ്ത്ര വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ 10-നു മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447956226 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്.-പി.ജി. 2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 22-ന് ആരംഭിക്കും.
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ജൂണ്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ജ്യോഗ്രഫി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.




