Section

malabari-logo-mobile

പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചു; പഞ്ചായത്ത് പിഴ ചുമത്തി

HIGHLIGHTS : Plastic waste was burnt; Panchayat imposed fine

കടലുണ്ടി : നിയമം ലംഘിച്ച് പ്ലാസ്റ്റിക് കത്തിച്ചതിന് രണ്ട് സ്ഥാപനങ്ങള്‍ക്ക് കടലുണ്ടി ഗ്രാമപഞ്ചായത്ത് പിഴ ചുമത്തി. ചാലിയം തന്മയത്തുല്‍ ഇസ്ലാം അസോസിയേഷന്‍, മണ്ണൂര്‍ വളവ് അശ്വിന്‍ സ്റ്റീല്‍ ഫര്‍ണിച്ചര്‍ എന്നിവയ്ക്കാണ് പ്ലാസ്റ്റിക് പരിപാലന ചട്ട പ്രകാരം പിഴ ചുമത്തിയത്.

സ്‌കൂള്‍ കോമ്പൗണ്ടില്‍ കുഴി നിര്‍മ്മിച്ച് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു മലിനീകരണം സൃഷ്ടിച്ചതിനും ഹരിത കര്‍മ്മ സേനയെ വെല്ലുവിളിച്ച് പരസ്യമായി മാലിന്യം കത്തിച്ച് പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായുള്ള കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

sameeksha-malabarinews

മാലിന്യം ഹരിത കര്‍മ്മ സേനക്ക് കൈമാറണമെന്നും പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതിയുമായി ജനങ്ങള്‍ സഹകരിക്കണമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ അറിയിച്ചു. പരിശോധനയില്‍ സ്ഥിരം സമിതി അധ്യക്ഷ ടി. സുഷമ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ഷൈജു, റോമല്‍ എഡ്വിന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!