ട്രെയിനില്‍ വെച്ച് പരപ്പനങ്ങാടി സ്വദേശിക്ക് കുത്തേറ്റു

മലപ്പുറം: ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു. മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം  സ്വദേശി  അച്ചമ്പാട്ട് ദേവദാസന്‍ (46) നാണ്‌ ഷൊര്‍ണൂരില്‍വെച്ച് കുത്തേറ്റത്. മരുസാഗര്‍ എക്സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കുത്തേറ്റയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ആക്രമണത്തില്‍ ദേവന്റെ കണ്ണിനോട് ചേര്‍ന്നാണ് കുത്തേറ്റത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ ആര്‍പിഎഫ് പിടികൂടി. ഗുരുവായൂർ സ്വദേശി സിയാദ് (33) ആണ് കുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

സുഹൃത്തിനൊപ്പം തൃശ്ശൂരില്‍ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ കോച്ചില്‍ ഉച്ചത്തില്‍ വൃത്തികെട്ട ഭാഷയില്‍ സംസാരിച്ച് ശല്യം ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചതിനാണ് ആക്രമണം. ഇതിനിടയില്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതി മുഖത്ത് കുപ്പി കൊണ്ട് മര്‍ദിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top