Section

malabari-logo-mobile

കൊച്ചിയില്‍ ഇനി യാത്രയെല്ലാം ഒറ്റ ക്ലിക്കില്‍

HIGHLIGHTS : All travel in Kochi with one click

കൊച്ചി: മെട്രോമുതല്‍ ഓട്ടോറിക്ഷവരെ ഒറ്റ ക്ലിക്കില്‍ വിളിപ്പുറത്തെത്തിക്കുന്ന ഡിജിറ്റല്‍ സംവിധാനം ലോകത്താദ്യമായി ഇതാ കൊച്ചിയില്‍. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് (കെഎംടിഎ) കീഴിലാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ്വര്‍ക് (കെഒഎംഎന്‍) ഒരുങ്ങുന്നത്. കൊച്ചി മെട്രോ, ജല മെട്രോ, ബസ്, ടാക്സി, ഓട്ടോ സൗകര്യങ്ങള്‍ ഒറ്റ ആപ്പിലൂടെ ലഭ്യം. ഇടനിലക്കാരില്ലാതെ ടാക്സി ലഭ്യമാക്കുന്ന യാത്രി റൈഡ് ആപ്പാണ് ആദ്യം തുടങ്ങുന്നത്. യാത്രി റൈഡ് ആപ്പിന്റെയും കൊച്ചി ഓപ്പന്‍ മൊബിലിറ്റി നെറ്റ്വര്‍ക്കിന്റെയും ഉദ്ഘാടനം 23ന് ഗതാഗതമന്ത്രി ആന്റണി രാജു കൊച്ചിയില്‍ നിര്‍വഹിക്കും.

യൂബറിലും മറ്റും ടാക്സി കാറുകള്‍മാത്രം ലഭ്യമാകുമ്പോള്‍, കെഒഎംഎന്‍ ആപ്പുകളിലൊന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ എല്ലാ യാത്രാസംവിധാനങ്ങളും റെഡി. ‘യാത്രി റൈഡി’ല്‍ ആയിരത്തിലേറെ ടാക്സി കാറുകളുണ്ട്. ഓട്ടോറിക്ഷകള്‍ക്കായി ഓസ ആപ് തയ്യാറാകുന്നു. കെഒഎംഎന്‍ ആപ്പുകളിലും കിലോമീറ്റര്‍ കണക്കാക്കി യാത്രാനിരക്ക് ഉള്‍പ്പെടെ മുന്‍കൂട്ടി അറിയാം. സര്‍ക്കാര്‍ അംഗീകൃത നിരക്കാണ് ഈടാക്കുക. ഇടനിലക്കാര്‍ ഇല്ലെന്നതാണ് വ്യത്യാസം.

sameeksha-malabarinews

യാത്രി ആപ്പില്‍ മുഴുവന്‍ തുകയും ഡ്രൈവര്‍മാര്‍ക്ക് കിട്ടും. വര്‍ഷം രണ്ടുതവണ ആപ് പുതുക്കുന്നതിന്റെ ചെലവ് തല്‍ക്കാലം കെഎംടിഎ വഹിക്കും. ഡ്രൈവര്‍മാരുടെ സൊസൈറ്റി രൂപീകരിച്ച് ഭാവിയില്‍ ആപ്പിന്റെ പൂര്‍ണചുമതല കൈമാറുമെന്ന് കെഎംടിഎയുടെ ഏകോപനം നിര്‍വഹിക്കുന്ന ജി ആദര്‍ശ്കുമാര്‍നായര്‍ പറഞ്ഞു. ബംഗളൂരു കേന്ദ്രമായ ബെക്കണ്‍ ഫൗണ്ടേഷനാണ് ഇതിനാവശ്യമായ ഡിജിറ്റല്‍ സാങ്കേതികസൗകര്യം സൗജന്യമായി ഒരുക്കുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സ്പെസിഫിക്കേഷനിലാണ് ബെക്കണ്‍ ഇതും തയ്യാറാക്കുന്നത്.

എന്നാല്‍, ലോകത്തുതന്നെ ആദ്യമാണ് വിവിധ യാത്രാസംവിധാനങ്ങളെ സംയോജിപ്പിച്ച് ഓപ്പണ്‍ സ്പെസിഫിക്കേഷനില്‍ സംവിധാനമെന്ന് ആദര്‍ശ്കുമാര്‍നായര്‍ പറഞ്ഞു. എല്ലാ യാത്രാസംവിധാനങ്ങളുമുള്ള നഗരമെന്ന നിലയിലാണ് ബെക്കണ്‍ ഈ രംഗത്തെ അവരുടെ ആദ്യ ഉദ്യമത്തിന് കൊച്ചിയെ തെരഞ്ഞെടുത്തത്. സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം ഉള്‍പ്പെടെയാണ് അവര്‍ കെഎംടിഎക്ക് കൈമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!