Section

malabari-logo-mobile

യോഗി ആദിത്യനാഥിന് പിണറായി വിജയന്റെ മറുപടി; കേരളം പോലെയായാല്‍ യു.പിയിലെ ജീവിതനിലവാരമുയരും

HIGHLIGHTS : Pinarayi Vijayan tweeted against Yogi Adityanath in English and Hindi

തിരുവനന്തപുരം: സൂക്ഷിച്ച് വോട്ടുചെയ്തില്ലെങ്കില്‍ യുപി, കേരളം പോലെയാകുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് ഹിന്ദിയില്‍ കൂടി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യുപി മുഖ്യമന്ത്രിക്കെതിരെ ഒരേസ്വരത്തില്‍ രംഗത്തെത്തിയിരുന്നു. കേരളമായാല്‍ ജാതിക്കൊലകള്‍ ഇല്ലാതാകുമെന്നും വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുമെന്നുമായിരുന്നു പിണറായി വിജയന്റെ ട്വീറ്റ്. കേരളം പോലെയാകാന്‍ വോട്ടുചെയ്യൂ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ട്വീറ്റ് ചെയ്തിരുന്നു.

യുപി കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും കൊല്ലപ്പെടില്ല, യുപിയിലെ ജനങ്ങളും അതായിരിക്കും ആഗ്രഹിക്കുന്നത് എന്നായിരുന്നു പിണറായി വിജയന്റെ ട്വീറ്റ്.

sameeksha-malabarinews

‘പ്രിയപ്പെട്ട യുപി, കേരളം പോലെയാകാന്‍ വേണ്ടി വോട്ട് ചെയ്യൂ, മൈത്രിയും, എല്ലാവരെയും പരിഗണിക്കുന്ന വികസനവും തെരഞ്ഞെടുക്കുക. കേരളീയരും, ബംഗാളികളും, കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാര്‍ തന്നെയാണ്.’ എന്നാണ് വി ഡി സതീശന്‍ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയിലാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ഉത്തര്‍പ്രദേശ് കേരളത്തെ പോലെയാകാതിരിക്കാന്‍ കരുതല്‍ വേണമെന്നാണ് യോഗിയുടെ പരാമര്‍ശം. ‘തീര്‍ച്ചയായും വോട്ട് ചെയ്യൂ, നിര്‍ബന്ധമായും ചെയ്യൂ, നിങ്ങളുടെ ഒരു വോട്ട് ഉത്തര്‍പ്രദേശിന്റെ ഭാവി നിര്‍ണയിക്കും. അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും’, എന്നാണ് യുപി ബിജെപിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ യോഗി ആദിത്യനാഥ് പറഞ്ഞത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!