Section

malabari-logo-mobile

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ

HIGHLIGHTS : ദില്ലി:ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീം കോടതിയില്‍ സിബിഐ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം

ദില്ലി:ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീം കോടതിയില്‍ സിബിഐ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലാവ്‌ലിന്‍ കരാറില്‍ അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ മാറ്റം വരുത്താനാകില്ലെന്നും കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറിയത് ലാവ്‌ലിന്‍ കമ്പനിയുടെ അതിഥിയായി പിണറായി കാനഡയിലെത്തിയപ്പോഴാണെന്നും തലശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം പിണറായി വിജയന്റെ കാനഡ സന്ദര്‍ശന വേളയിലാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

sameeksha-malabarinews

സിബിഐയുടെ പ്രതിപ്പട്ടികയിലെ ആറുപേരില്‍ പിണറായി വിജയന്‍, വൈദ്യുതിവകുപ്പ് മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിയ വിചാരണക്കോടകിയുടെ നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്. എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹേക്കോടതി വിധിച്ചു. ഇവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സിബിഐ പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!