Section

malabari-logo-mobile

കുട്ടനാട്ടുകാര്‍ക്ക് സഹായ ഹസ്തവുമായി കോട്ടക്കലിലെ വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : കോട്ടക്കല്‍: ശക്തമായ മഴയില്‍ കനത്ത നാശം വിതച്ച കുട്ടനാട്ടുകാര്‍ക്ക് കയ്യ്താങ്ങായി വിദ്യാര്‍ത്ഥികള്‍. കോട്ടക്കല്‍ മലബാര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി ...

കോട്ടക്കല്‍: ശക്തമായ മഴയില്‍ കനത്ത നാശം വിതച്ച കുട്ടനാട്ടുകാര്‍ക്ക് കയ്യ്താങ്ങായി വിദ്യാര്‍ത്ഥികള്‍. കോട്ടക്കല്‍ മലബാര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി കുട്ടനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കിടയില്‍ നേരിട്ടെത്തിയത്.
ഇവര്‍ കൊണ്ടുവന്ന സാധനങ്ങളുടെ വിതരണ ഉദ്ഘാടനം ആലപ്പുഴ ജില്ലാ കലക്ടര്‍ സുഹാസ് എസ് നിര്‍വഹിച്ചു.

ധനസഹായം കൈമാറുക എന്നതിനേക്കാൾ, ദുരിതമനുഭവിക്കുന്ന പ്രദേശവാസികളെ നേരിൽ സന്ദർശിച്ച് അവസ്ഥ മനസ്സിലാക്കുക,ഭക്ഷ്യ സാധനങ്ങൾ കൈമാറുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന പതിനൊന്നംഗ സംഘം പുറപ്പെട്ടത്. ചമ്പക്കുളം പഞ്ചായത്തിലെ എട്ട്, ഒൻപത്, പത്ത് വാർഡുകളിലെ മുന്നൂറ്റൻപത് കുടുംബങ്ങൾക്കാണ് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ കാരുണ്യത്തെ ഇരുകയ്യും നീട്ടിലാണ് ദുരിതബാധിതര്‍ സ്വീകരിച്ചത്. തങ്ങളുടെ ജീവിതം പഴയപടിയാകാന്‍ അഞ്ചുവര്‍ഷമെങ്കിലും എടുക്കുമെന്ന ആശങ്കയും അവര്‍ വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു. പറഞ്ഞറിയിക്കാനാകാത്ത ദുരിതത്തിന് നേര്‍ സാക്ഷികളാന്‍ കഴിഞ്ഞതിന്റെ വിലയ അനുഭവം നേടിയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്ന് മടങ്ങിയത്.

sameeksha-malabarinews

അധ്യാപകരായ അക്ബർ സി, രാജേഷ് വി,  അമീറുദ്ധീൻ  ഇ,  മുഹമ്മദ് ഷാഫി എം   എന്നിവരാണ്  സ്കൂൾ എൻ.എസ്.എസ് വളണ്ടിയർന്മാരായ വിദ്യാർത്ഥി സംഘത്തിന് നേതൃത്വം നൽകിയത്.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ബ്ലോക്ക് മെമ്പർമാരായ പ്രസന്നകുമാരി, കെ മുരളി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം, വാർഡ് മെമ്പർ  പി.സതിയമ്മ തുടങ്ങിയവർ  നേതൃത്വം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!