യോഗത്തിന് യോഗത്തിന്റേതായ മര്യാദയുണ്ട് കൊല്ലം ബൈപ്പാസ് ചടങ്ങിനെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പരപ്പനങ്ങാടിയിലും

പരപ്പനങ്ങാടി: യോഗത്തില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പരപ്പനങ്ങാടിയിലും. കൊല്ലത്ത് പ്രധാനമന്ത്രി മോദി പങ്കെടുത്ത ചടങ്ങില്‍ വെച്ച് ബിജെപി പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി മര്യാദ പഠിപ്പിച്ചതെങ്കില്‍ പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബര്‍ തറക്കില്ലിടല്‍ ചടങ്ങില്‍ സ്ഥലം എംഎല്‍എ പികെ അബ്ദുറബ്ബ് സ്വാഗതം ആശംസിക്കുമ്പോള്‍ അപശബ്ദമുണ്ടാക്കിയവരാണ്. യോഗത്തിന് യോഗത്തിന്റേതായ മര്യാദയുണ്ട്. അതിന് കഴിയാത്തവര്‍ക്ക് ഇവിടം വിട്ടുപോകാമെന്ന് അര്‍ത്ഥശങ്കക്കില്ലാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കൂടാതെ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമായുമെത്തിയ പ്രവര്‍ത്തകരാടും മുഖ്യമന്ത്രി കാര്യം പറഞ്ഞു. എല്‍ഡിഎഫ് ജയിച്ചെന്നുകരുതി ഇത് എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല നാടിന്റെ സര്‍ക്കാരാണ്. ഒരു പതാക പിന്നില്‍ ഉയരുന്നത് കണ്ടു നമ്മുടെ നാട്ടില്‍ ഒരുപാട് പേര്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ചിത്രത്തോട് കൂടിയ ഒരു പതാകയാണത്. വേറൊരു വേദിയില്‍ അതുയര്‍ത്തുന്നതുകൊണ്ട് തെറ്റൊന്നുമില്ല. എന്നാല്‍ ഇത് അതിനുള്ള വേദിയല്ലെന്നും പിണറായി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top