Section

malabari-logo-mobile

നിര്‍മാണോദ്ഘാടനമല്ല തറക്കല്ലിടല്‍ തന്നെ ;ഹാര്‍ബര്‍ ശിലാസ്ഥാപന ചടങ്ങില്‍ തന്റെ വാക്കുകള്‍ തിരുത്തി അബ്ദുറബ്ബ് എംഎല്‍എ

HIGHLIGHTS : പരപ്പനങ്ങാടി: ഫെബ്രുവരി 20 ന് പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന്റെ തറക്കല്ലിടലല്ല നിര്‍മാണോദ്ഘാടനമാണ് നടക്കുക എന്ന തന്റെ വാക്കുകള്‍ തിരുത്തി പി കെ അബ്ദ...

പരപ്പനങ്ങാടി: ഫെബ്രുവരി 20 ന് പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന്റെ തറക്കല്ലിടലല്ല നിര്‍മാണോദ്ഘാടനമാണ് നടക്കുക എന്ന തന്റെ വാക്കുകള്‍ തിരുത്തി പി കെ അബ്ദുറബ്ബ് എംഎല്‍എ. നേരത്തെ ഹാര്‍ബറിന്റെ ശിലാസ്ഥാപന കര്‍മ്മവുമായി ബന്ധപ്പെട്ടുള്ള ചടങ്ങ് ആഘോഷമാക്കാന്‍ വിളിച്ചു ചേര്‍ത്ത സ്വാഗതസംഘം നോട്ടീസിലാണ് എംഎല്‍എ നിര്‍മാണോദ്ഘാടനമാണ് നടക്കുന്നതെന്ന് പറഞ്ഞിരുന്നത്. ഇത് ശരിയെല്ലന്നും തറക്കല്ലിടല്‍ ചടങ്ങാണ് നടക്കുന്നതെന്നും വകുപ്പ് മന്ത്രിയുടെ കത്തടക്കം ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയപ്പോഴും എംഎല്‍എ തന്റെ അഭിപ്രായത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ഇതിന് കാരണമായി അദേഹം പറഞ്ഞത് തറക്കല്ലിടല്‍ ചടങ്ങ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അന്നെത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചതാണ്, അതിന്റെ തുടര്‍ച്ചയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നതെന്നുമായിരുന്നു.

എന്നാല്‍ ഇന്ന് നടന്ന മുഖ്യമന്ത്രി ഉള്‍പ്പെടെ സംബന്ധിച്ച ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിക്കൊണ്ട് എംഎല്‍എയ്ക്ക് ഇവിടെ നടക്കുന്ന പരിപാടി തറക്കല്ലിടലാണെന്ന് പറയേണ്ടി വന്നു. ഈ വാക്കുകള്‍ സദസ്സ് ശബ്ദഘോഷത്തോടെയാണ് സ്വീകരിച്ചത്.

sameeksha-malabarinews

എന്നാല്‍ എംഎല്‍എയുടെ പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് പല അപശബ്ദങ്ങളും ഉയര്‍ന്നതിനെതിരെ ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. വരും ദിനങ്ങളിലും ഹാര്‍ബര്‍ വിഷയം പരപ്പനങ്ങാടിയില്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായേക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!