Section

malabari-logo-mobile

വീരേന്ദ്രകുമാറിന്റെ പുസ്തകം പിണറായി പ്രകാശനം ചെയ്യും

HIGHLIGHTS : ജനതാള്‍ ഇടതുമുന്നണി വിട്ടതിന് ശേഷം ആദ്യമായിട്ടാണ് ഇരു നേതാക്കളും ഒരേ വേദിയിലെത്തുന്നത്.. ഈ ഒത്തുചേരലിന്രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രധാന്യമാണ് നല്‍...

സിപിഐഎമ്മിനും ജനതാദളിനുമിടയില്‍ മഞ്ഞുരുകല്‍
തിരു സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ചിന്ത പബ്ലിക്കേഷന്‍ പുറത്തിറങ്ങുന്ന ജനതാള്‍ യു നേതാവ് എംപി വീരേന്ദ്രകുമമാറിന്റെ പുസത്കപ്രകശാനം നിര്‍വ്വഹിക്കുന്നു. വര്‍ഗ്ഗീയഫാസിസത്തിനും പ്രകൃതി ചൂഷംണത്തിനുമെതിരെയുള്ള വീരേന്ദ്രകുമാറിന്റെ ലേഖനങ്ങളങ്ങിയ ഇരുള്‍ പരക്കുന്ന കാലം എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. ചിന്ത പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്.
ജനതാള്‍ ഇടതുമുന്നണി വിട്ടതിന് ശേഷം ആദ്യമായിട്ടാണ് ഇരു നേതാക്കളും ഒരേ വേദിയിലെത്തുന്നത്.. ഈ ഒത്തുചേരലിന്രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രധാന്യമാണ് നല്‍കുന്നത്.വിരേന്ദ്രകുമാറിന്റെ ജനതാദളിന് ഇടതുമുന്നണിയിലേക്ക് മടങ്ങുന്നതിന് തടസ്സം പിണറായിയുടെ നിലപാടകളാണെന്ന് വിലയരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ പിണറായി വേദി പങ്കിടുന്നതിനപ്പുറം അദ്ദേഹത്തിന്റെ പുസ്തകം തന്നെ പ്രകാശനം ചെയ്യുന്നത് സിപിഐഎം അടുത്ത തിരഞ്ഞെടുപ്പില്‍ ജനതാദള്‍ വീരന്‍ വിഭാഗത്തോട് സ്വീകരിക്കാനെടുക്കുന്ന നിലപാടിന്റെ സൂചനയാളിതെന്ന് വ്യക്തമാകുകയാണ്. രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ജനതാപരിവാര്‍ എന്ന് ആശയം ഉയര്‍ന്നവന്നപ്പോള്‍ തന്നെ കേരളത്തിലരും ജനതാദളുകളുടെ പുരനരേകീകരണം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഏത് മുന്നണിക്കൊപ്പം നില്‍ക്കണെന്ന് വീരന്‍ വിഭാഗത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ കുടിച്ചേരല്‍ അതീവപ്രാധന്യമുള്ളതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!