Section

malabari-logo-mobile

പരപ്പനങ്ങാടി കെട്ടുങ്ങല്‍പാലം നിര്‍മ്മാണ൦ പൂര്‍ത്തിയായി

HIGHLIGHTS : പരപ്പനങ്ങാടി:മലബാറിലെ റോഡ്‌ ഗതാഗത രംഗത്തെ വമ്പന്‍പദ്ധതികളില്‍ഒന്നായ കെട്ടുങ്ങല്‍പാലം നിര്‍മ്മാണം പൂര്‍ത്തിയായി. നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയിലെ ഏറ്റവു...

parappananangdi,kettungal,beach copyപരപ്പനങ്ങാടി:മലബാറിലെ റോഡ്‌ ഗതാഗത രംഗത്തെ വമ്പന്‍പദ്ധതികളില്‍ഒന്നായ കെട്ടുങ്ങല്‍പാലം നിര്‍മ്മാണം പൂര്‍ത്തിയായി. നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയിലെ ഏറ്റവുംവലിയ പാലമാണിത്. അഴിമുഖത്ത് ഇരുപത്തിമൂന്ന് കോടി രൂപ ചിലവില്‍നിര്‍മ്മിച്ച പാലത്തിനു ഇരുന്നൂറ്റി പത്തു പത്തുമീറ്ററാണ്നീളം. പതിനൊന്നര മീറ്റര്‍വീതിയില്‍ഇരട്ടപാതയാണ്. ഒന്നര മീറ്റര്‍ വീതിയില്‍ ഇരു ഭാഗങ്ങളിലും നടപ്പാതകളുമുണ്ട്. ഏഴു സ്പാനുകളും എട്ടുതൂണുകള്മാണുള്ളത്‌. നാവിക ജലഗതാഗത റൂട്ടയതിനാല്‍മദ്ധ്യഭാഗത്തെ ഉയരം ഏഴര മീറ്റര്‍ആണ് .

2013 ഒക്ടോബര്‍ പതിമൂന്നിന്നു പണി ആരംഭിച്ച പാല൦ പതിനാറു മാസം കൊണ്ടു പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍ കടലും പുഴയും ചേരുന്ന അഴിമുഖത്ത് ശക്തമായ കടല്‍ക്ഷോഭവും കാലാവസ്ഥ വ്യതിയാനവും കാരണം നിശ്ചിത സമയം പണിപൂര്‍ത്തിയാക്കാന്‍പ്രയാസം നേരിട്ടു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുപ്പത്‌ വരെ നീട്ടി കൊടുക്കുകയായിരുന്നു. കൂടാതെ അലയ്മെന്റില്‍ മാറ്റംവരുത്തിയതും പണികള്‍നീളാന്‍ ഇടയാക്കി.parappananangdi,kettungal,beach 2 copy

sameeksha-malabarinews

കൊച്ചി-കോഴിക്കോട് റൂട്ടില്‍ ഇരുപത്തിമൂന്ന് കിമി ദൂരം കുറയുമെന്നാണ് അധികൃതരുടെ കണക്ക്. നാഷണല്‍ ഹൈവേയിലെ വളവും തിരിവും കയറ്റവും ഇറക്കവും ഒഴിവാക്കിയും അപകടമേഖലയായ വട്ടപ്പാറ, പാണമ്പ്ര തുടങ്ങിയ സ്ഥലങ്ങളും വഴിമാറിയും ഇതുവഴി സഞ്ചരിക്കാന്‍ കഴിയും. കൂടാതെ തീരദേശ സമതല മേഖലയിലൂടെ യുള്ള യാത്ര അപകടം കുറയ്ക്കാനും സഹായകമാണ്. ഇതുവഴി നാഷണല്‍ ഹൈവേയിലെതിരക്ക് കുറയാനും ഇടയാകും. തീരദേശ ടൂറിസം പദ്ധതി യുടെ വിജയത്തിനും പാലം സഹായക മാകും. പരപ്പനങ്ങാടി-താനൂര്‍ നഗരസഭകളിലായി അറുനൂറു മീറ്റര്‍ സ്ഥലം അപ്രോച്ച് റോഡിന്നായി ഏറ്റെടുക്കെണ്ടാതായിട്ടുണ്ട് . പരപ്പനങ്ങാടിയില്‍ 210 ഉംതാനൂരില്‍ 410ഉം മീറ്റര്‍ സ്ഥലം ഏറ്റെടുക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സേക്യൂറാ ഫൌണ്ടേഷന്‍ കമ്പനിയാണ് കരാര്‍ഏറ്റെടുത്തത്. അപ്രോച്ച് റോഡിന്റെയും നിര്‍മാണ ചുമതലയും ഇവര്‍ക്ക് തന്നെയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!