പന്നിശല്യം രൂക്ഷം

താനൂര്‍: ഒഴൂര്‍, താനാളൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖകളില്‍ പന്നി ശല്യം രൂക്ഷം. ഒഴൂര്‍ പഞ്ചായത്തിലെ അയ്യായ ഭാഗങ്ങളിലെ പന്നിശല്യം ഓണക്കാട് പ്രദേശ ങ്ങളിലേക്കും വ്യാപിച്ചു. താനാളൂര്‍ പഞ്ചായത്തിലെ കോട്ടുവാല പീടിക, തറയില്‍, കേലപ്പുറം ഭാഗങ്ങളിലും പന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞദിവസം ഒഴൂര്‍ ഓണക്കാട് പ്രദേശത്തെ കിണറ്റില്‍ പന്നിയെ ചത്തനിലയില്‍ കണ്ടെത്തി. പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തില്‍ ജെസിബി ഉപയോഗിച്ചാണ് പന്നിയെ പുറത്തെടുത്ത് സംസ്‌കരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top