
കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറില്‍ റേഡിയേറ്ററിലെ പൈപ്പ് പൊട്ടി പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഞായര്‍ പകല്‍ 2.10ന് മൊഫ്യൂസല്‍ സ്റ്റാന്‍ഡിനു സമീപം കോര്‍പറേഷന്‍ സ്റ്റേഡിയം ജങ്ഷനിലാണ് സംഭവം.
ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരാണ് കാറിലുണ്ടായത്. മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ അഗ്‌നിരക്ഷാസേനയെ അറിയിച്ചു. ബീച്ചില്‍നിന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ റേഡിയേറ്ററിലെ പൈപ്പ് പൊട്ടി വെള്ളം ചൂടായി പുക വന്നതാണെന്ന് മനസ്സിലായി. തീപിടിത്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




