പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞു;ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടു

കോഴിക്കോട്: വടകരയില്‍ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തെതുടര്‍ന്ന് ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് ലോഡുമായി പോവുകയായിരുന്ന ലോറി അപകടത്തില്‍പ്പെട്ടത്. കുളത്തിന്റെ അരിക് ഇടിഞ്ഞതോടെ ലോറി കുളത്തിലേക്ക് മറിയുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top