പച്ചക്കറികളിലെ ഉറുമ്പുശല്യം ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളെകുറിച്ച് അറിയാം

മഴക്കാലമായതോടെ വീട്ടിനകത്തും പുറത്തും ഒരുപോലെ ശല്യമാണ് ഉറുമ്പുകള്‍. കൃഷിയിടങ്ങളിലും ഇവയുടെ ശല്യം വളരെയധികം കൂടുതലാണ്. പച്ചക്കറികളെ നശിപ്പിക്കാനും ഇവയ്ക്ക് കഴിയും. നീറ് പോലുള്ള ഉറുമ്പുകള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവ കൃഷിക്കാരുടെ ശത്രുക്കളാണ്. ഇത്തരം ഉറുമ്പുകളെ പ്രകൃതിദത്തമായി നിയന്ത്രിക്കാം.

1. 1 കിലോഗ്രാം ചാരത്തില്‍ കക്കപ്പൊടിയും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് മണ്ണില്‍ വിതറാം.

2. എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ വളമായി ഉപയോഗിക്കുമ്പോള്‍ ഉറുമ്പുകള്‍ കൂടുതല്‍ വരും. ഇതിനെ പ്രതിരോധിക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചതും ചാരവും ചേര്‍ത്ത് ചെടിക്ക് ചുറ്റും വിതറിയാല്‍ മതി.

3. ഗ്രാമ്പൂ, വഴനയില എന്നിവയുടെ പൊടി ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്.

4. വെള്ളരിക്ക കഷണങ്ങള്‍ ഉറുമ്പുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

5. അപ്പക്കാരവും പഞ്ചസാര പൊടിച്ചതും മിക്‌സ് ചെയ്ത് ചെടികളുടെ താഴെ വിതറാം. പഞ്ചസാര തിന്നുന്നതോടെ ഉറുമ്പുകള്‍ നശിക്കും.

6. കടിക്കുന്ന ഉറുമ്പുകളെ തുരത്താന്‍ ഉണക്ക ചെമ്മീന്‍ പൊടിച്ചതില്‍ ബോറിക് പൗഡര്‍ ചേര്‍ത്ത് ഉറുമ്പുകള്‍ കൂടുതലുള്ള സ്ഥലത്ത് വിതറാം.

7. വൈറ്റ് വിനിഗര്‍ ഉറുമ്പിനെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗമാണ്. ഉറുമ്പുകളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ ഇത് സ്‌പ്രേ ചെയ്താല്‍ മതിയാകും. പാത്രത്തിനുള്ളിലെ ഉറുമ്പുകളെ തുരത്താന്‍ പാത്രത്തിന് പുറത്ത് സ്‌പ്രേ ചെയ്യാം.

8. വിനിഗറിന് പകരം സോപ്പുവെള്ളം സ്‌പ്രേ ചെയ്താലും ഉറുമ്പുകള്‍ വരില്ല.

9. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.

10. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചത് ഉറുമ്പിനെ പ്രതിരോധിക്കും.

11. കര്‍പ്പൂരം എണ്ണയില്‍ മിക്‌സ് ചെയ്ത് തളിക്കാം.

12. അടുക്കളയില്‍ ഉറുമ്പ് വരുന്നത് തടയാന്‍ വിനാഗിരി മുക്കിയ തുണി കൊണ്ട് തറയും സ്ലാബും തുടച്ചാല്‍ മതി.

 

 

Share news
error: Content is protected !!
Scroll to Top