ഭാഗികമായി സമരം പിൻവലിച്ച് പിജി ഡോക്ടർമാർ

അത്യാഹിത വിഭാഗങ്ങൾ അടക്കം മുടക്കിയുള്ള പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. അവശ്യ വിഭാഗങ്ങളിൽ ഡോക്ടർമാർ ജോലിക്ക് കയറി. ഒ.പി , വാർഡ് ബഹിഷ്ക്കരണം തുടരും.

ആരോഗ്യ മന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാനുള്ള തീരുമാനം. സമരക്കാരുടെ ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം ൮ക്തത നൽകണം എന്നായിരുന്നു സമരക്കാരുടെ ആവശ്യം.

പിജി ഡോക്ടർമാരുടെ ജോലിഭാരം പരിശോധിക്കുന്നതിനായി സമിതി നിയോഗിക്കാൻ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു.

Share news
error: Content is protected !!
Scroll to Top