പടിക്കലിൽ വൻ ഹാൻസ് വേട്ട; എക്‌സൈസ് 60 കിലോയിലധികം നിരോധിത പാൻ ഉത്പന്നങ്ങൾ പിടികൂടി

തേഞ്ഞിപ്പലം : ഒഡിഷയിൽ നിന്നെത്തിയ അതിഥി തൊഴിലാളികളിൽ നിന്ന് 60 കിലോ ഹാൻസ് ഉൾപ്പെടെയുള്ള പാൻ മസാലകൾ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.

ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.ഇന്നലെയാണ് സംഭവം. അന്യസംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ ബസിലെത്തിയ തൊഴിലാളികളെ ദേശീയ പാത പടിക്കലിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 60 കിലോയോളം ഹാൻസ് പിടികൂടിയത്.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ടി പ്രജോഷ് കുമാർ, പി പ്രഗേഷ്, കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ ശിഹാബുദീൻ, വനിത സിവിൽ എക്സൈസ് ഓഫീസർ പി എം ലിഷ, ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരുമുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top