പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സംഘടന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്നും നാളെയും ബാങ്ക് പണിമുടക്കും.
രാജ വ്യാപകമായ പ്രതിഷേധത്തിൽ പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകൾ അടഞ്ഞുകിടക്കും.
പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കേണ്ട ആവശ്യമില്ലെന്നും ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




