ഗുഡ്‌സ് ട്രെയിനിലെ പെട്രോള്‍ ചോര്‍ച്ച; ഒഴിവായത് വന്‍ അപകടം

താനൂര്‍ : ഗുഡ്‌സ് ട്രെയിനിലെ പെട്രോള്‍ ചോര്‍ച്ചഗുഡ്‌സ് ട്രെയിനിലെ പെട്രോള്‍ ചോര്‍ച്ച. താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങിയ ട്രെയിനിന്റെ കണ്ടെയ്‌നറിന്റെ വാല്‍വില്‍ നിന്നുമാണ് പെട്രോള്‍ പുറത്തേക്ക് ഒഴുക്കുന്നത് കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ്, പോലീസ് എന്നിവര്‍ സ്ഥലത്ത് എത്തുകയും വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഫറോക്ക് ഐ. ഒ. സി യില്‍ നിന്നും ബന്ധപ്പെട്ട ടെക്‌നിഷ്യന്‍ എത്തുകയും വാല്‍വിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്ത തോടെയാണ് അപകട സാധ്യത ഇല്ലാതായത്.

താനൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്രനാഥ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. താനൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ഫയര്‍ യൂണിറ്റ് സ്ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷാജിമോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സജീഷ് കുമാര്‍, പ്രഭു ലാല്‍, പ്രവീണ്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍ ) ഫസ്ലു റഹ്‌മാന്‍, സുബ്രഹ്‌മണ്യന്‍ ഹോം ഗാര്‍ഡുമാരായ രഞ്ജിഷ് കുമാര്‍, മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top