മധ്യപ്രദേശില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുവീണു

മധ്യപ്രദേശ്: മധ്യപ്രദേശില്‍ വ്യോമസേയുടെവിമാനങ്ങള്‍ തകര്‍ന്നു വീണു.സുഖോയ്-30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് തകര്‍ന്നുവീണത്.

പരിശീലന പറക്കലിനായി ഗ്വാളിയോറില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് തകര്‍ന്നുവീണത്.

അപകടകാരണം വ്യക്തമല്ല. വിമാനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഒഴിഞ്ഞപ്രദേശത്താണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്. സുഖോയ് 30 വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷ് 2000 ല്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നുത്. പൈലറ്റുമാരെകുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉന്നത സൈനീക ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top