ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ കളക്ഷൻ റിക്കാർഡുകളെ തകർത്തെറിഞ്ഞ് മുന്നേറുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോൾ തന്നെ 200 കോടി മൊത്തം കളക്ഷൻ നേടിയ ചിത്രം ഈ ആഴ്ചയിൽ തന്നെ 300 കോടി ക്ലബ്ബിൽ എത്തുമെന്നാണ് വിലയിരുത്തൽ. മൊത്തം 250 കോടി രൂപ ചിലവിലാണ് ഈ ചിത്രം ഒരുക്കിയത്.
ഷാരൂഖ് ഖാനും, ദീപിക പദ്കോണുമാണ് ചിത്രത്തിലെ നായികാ നായകൻമാർ.
ദക്ഷിണേന്ത്യയിൽ നിന്നുള്ള കളക്ഷനുൾപ്പെടെ കണക്ക് കൂട്ടുമ്പോൾ കളക്ഷൻ കണക്കുകൾ ഇനിയും ഉയരുമെന്നു തന്നെയാണ് റിപ്പോർട്ട്.
യാഷ് രാജ് ഫിലിംസിൻ്റെ ക്രൈം ത്രില്ലർ ചിത്രമായ പത്താനെതിരെ സംഘപരിവാർ സംഘടനകൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്ന. എന്നാൽ വിവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് ഇന്ത്യൻ പ്രേക്ഷക സമൂഹം പത്താനെ ഏറ്റെടുത്തിരിക്കുകയാണ്. ഓവർസീസ് അടക്കം കൂട്ടുമ്പോൾ കളക്ഷൻ 600 കടക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.




