വിദ്യാർത്ഥിനിക്കെതിരെ ലൈംഗീകാതിക്രമം; തിരൂരിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരൂർ: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. തൃപ്രങ്ങോട് സ്വദേശി നദീർ (26)നെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

മദ്രസയിൽ വെച്ച് കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി വീട്ടിൽ അറിയിക്കുകയും വീട്ടുകാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

തിരൂർ ഇൻസ്പെക്ടർ എം ജെ ജിജോയുടെ നേതൃത്വത്തിൽ പ്രതിയെ ബീരാഞ്ചിറയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top