തിരുവനന്തപുരം: വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു.യൂണിയനുകളുടെ സംയുക്ത ഫോറമായ യുനൈറ്റഡ് ഫോറം ബാങ്ക് യൂണിയൻ സ് ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റിയത്.
30, 31 തിയതികളിലായിരുന്നു സമരം നടത്താനിരുന്നത്. ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കുക, പഴയ പെൻഷൻസ്കീം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ട് വെച്ചത്.
31 ന് യൂണിയനുകളുമായി വീണ്ടും ചർച്ച നടത്തും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




