Section

malabari-logo-mobile

യുവതി കുഴഞ്ഞുവീണ് മരിച്ചു

HIGHLIGHTS : മൂന്നിയൂർ: ബന്ധു വീട്ടിലേക്ക് വിവാഹത്തിന് മക്കളോളോടൊപ്പം പോകുമ്പോൾ ബസ്സിൽ കുഴഞ്ഞു വീണ യുവതി മരിച്ചു. മൂന്നിയൂർ പാലക്കൽ എറളാട്ടിൽ രാജേന്ദ്രൻ്റെ ഭാര്...

മൂന്നിയൂർ: ബന്ധു വീട്ടിലേക്ക് വിവാഹത്തിന് മക്കളോളോടൊപ്പം പോകുമ്പോൾ ബസ്സിൽ കുഴഞ്ഞു വീണ യുവതി മരിച്ചു. മൂന്നിയൂർ പാലക്കൽ എറളാട്ടിൽ രാജേന്ദ്രൻ്റെ ഭാര്യ മഞ്ജു (സരിത- 35 ) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ താനൂരുള്ള ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മക്കളോടപ്പം പരപ്പനങ്ങാടിയിലെത്തി ബസിൽ കയറിയിരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. പരപ്പനങ്ങാടിയിൽ നിന്നും കയറിയ ബന്ധുക്കളടക്കമുള്ളവർ ഉടൻ പരപ്പനങ്ങാടിയിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചു.

ഇവിടെ നിന്നും കോഴിക്കോട് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴി മധ്യേയായിരുന്നു മരണം. മൂർക്കത്തിൽ രവീന്ദ്രൻ നായരുടേയും ശ്യാമളയുടേയും മകളാണ്. മക്കൾ: ശീതൾ, ശിഖ, ഷിയ.സഹോദരങ്ങൾ : സബിത, പരേതനായ സതീഷ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!