Section

malabari-logo-mobile

പെടോള്‍ വില 3 രൂപ കുറച്ചു

HIGHLIGHTS : ദില്ലി പെടോള്‍ വില ലിറ്ററിന് 3.05 രൂപ കുറക്കാനും ഡീസലിന് ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിക്കാനും എണ്ണ കമ്പനികള്‍ തീരുമാനിച്ചു.

downloadദില്ലി പെടോള്‍ വില ലിറ്ററിന് 3.05 രൂപ കുറക്കാനും ഡീസലിന് ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിക്കാനും എണ്ണ കമ്പനികള്‍ തീരുമാനിച്ചു. വില വര്‍ദ്ധന അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞതും ഡോളറുമായും രൂപയുടെ വിനിമയ മൂല്യം മെച്ചപ്പെട്ടതുമാണ് വില കുറയാന്‍ കാരണമെന്ന്്് പെട്രോളിയം കമ്പനികള്‍ പറയുന്നത്.

sameeksha-malabarinews

ക്രൂഡോയിലിന് ബാരലിന് 117 ഡോളറില്‍ നിന്ന് 113 ഡോളറായി കുറഞ്ഞെന്നാണ് ഐഒസി പത്ര കുറിപ്പില്‍ പറയുന്നത്. എന്നാല്‍ പെട്രോളിയം മന്ത്രാലയം പ്രസിദ്ധീകരിച്ച പത്രകുറിപ്പില്‍ ക്രൂഡോയില്‍ വില 107.06 ഡോളറായി കുറഞ്ഞെന്നും ഡോളറുമായുള്ള രൂപയുടെ വിനിമായ മൂല്യം ഒരുഡോളറിന് 68.89 രൂപ എന്ന നിരക്കില്‍ നിന്ന് 61.81 രൂപയായി മെച്ചപെട്ടിട്ടുണ്ട്. ഒരു ബാരല്‍ ക്രൂഡോയിലിന് സെപ്റ്റംബര്‍ ആറിന് 7,424.46 രൂപ വില നല്‍കേണ്ടി വന്നെങ്കില്‍ 29 ന് അത് 6,617.38 രൂപയായി.

സ്‌പെറ്റംബര്‍ പതിനാലിന് പെട്രാള്‍ ലിറ്ററിന് ഒന്നര രൂപ വര്‍ദ്ധിച്ചിരുന്നു. ഡീസലിന് ഓരോ മാസവും് 50 പൈസ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ സര്‍ക്കാര്‍ ജനുവരിയില്‍ എണ്ണ കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. അതനുസരിച്ചാണ് വില വര്‍ദ്ധന. നിലവില്‍ ഡീസലിന് 10.52 രൂപയും മണ്ണെണ്ണ ലിറ്ററിന് 38.32 രൂപയും, പാചക വാതക സിലിണ്ടറിന് 532.50 രൂപയും നഷ്ടം സഹിച്ചുകൊണ്ടാണ് വില്‍പ്പന നടത്തുന്നതെന്ന് ഐഒസി പത്രകുറിപ്പില്‍ അവകാശപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!