പെട്രോളിനും ഡീസലിനും വില വീണ്ടും വര്‍ധിച്ചു

ദില്ലി: പ്രെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. മൂന്ന് ദിവസം കൊണ്ട് ലിറ്ററിന് 30 പൈസയോളം വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോള്‍ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.33 രൂപയുമാണ് വില. കൊച്ചിയില്‍ യഥാക്രമം 77.25 ഉം 70.18 മാണ് വര്‍ധിച്ചിരിക്കുന്നത്.

മുംബൈയില്‍ 82.35 ഉം 70.01 , കൊല്‍ക്കത്തയില്‍ 77.20 വും 68.45 ഉം, ഡല്‍ഹിയില്‍ 74.50 ഉം 65.75, ചെന്നൈയില്‍ 77.29 ഉം 69.37 ഉം എന്നിങ്ങനെയാണ് നിരക്ക് വര്‍ധിച്ചിരിക്കുന്നത്.

Related Articles