ലിഗയുടേത് കൊലപാതകമെന്ന് സോഹദരി ഇല്‍സ

തിരുവനന്തപുരം: ലാത്വിന്‍ സ്വദേശിനി ലിഗയുടെത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി സഹോദരി ഇല്‍സ. ലിഗയെ കാണാതായ സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച വരുത്തിയെന്നും അവര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് പറയുന്നതെങ്കില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആവശ്യപ്പെടുമെന്നും ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇല്‍സ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലിഗയുടെ ഭാര്‍ത്തും ഇവരോടൊപ്പമുണ്ടായിരുന്നു. ലിഗയെ കാണാതായ അന്നുതന്നെ കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നുവെങ്കില്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ലിഗയെ കാണാതായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് ഗൗരവമായ അന്വേഷണം ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന സംശയങ്ങള്‍ തീരുന്നതുവരെ പോരാട്ടം തുടരുമെന്നും ഇല്‍സ വ്യക്തമാക്കി.

തന്റെ സഹോദരിക്ക് കോവളം ബീച്ചിനെ കുറിച്ച് കേട്ടറിവ് പോലുമില്ലെന്നും. അങ്ങനെയിരിക്കെ അവിടെ നിന്ന് ആറ് കിലോമീറ്റര്‍ മാറിയുള്ള ഇത്തരമൊരു പ്രദേശത്ത് എങ്ങിനെ എത്തിപ്പെട്ടു വെന്നും ആരുടെയും സഹായമില്ലാതെ ഒരു വിദേശിക്കോ പുറത്തുനിന്നുള്ള ഒരാള്‍ക്കോ ഇവിടെ എത്തിച്ചേരാന്‍ കഴിയില്ല. പ്രദേശവാസികളുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെയും ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും സ്ഥിരം കേന്ദ്രമാണെന്ന് അറിയാന്‍ കഴിഞ്ഞു. പകല്‍ സമയത്തുപോലും നാട്ടുകാര്‍ എത്താന്‍ ശ്രമിക്കുന്ന ഇവിടേക്ക് ഒരിക്കും ലിഗ എത്തിപ്പെടില്ലെന്നും അവര്‍ പറഞ്ഞു. ഇതൊക്കെയാണ് ലിഗയുടേത് കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണമെന്ന് ഇല്‍സ പറഞ്ഞു.

Related Articles