സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം. അടുത്ത 24 മണിക്കൂറിനുള്ളില്‍ വലിയ തിരമാലകള്‍ ഉയരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ രണ്ട് ദിവസമായി കേരളതീരത്ത് ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് ഏഴും കാസര്‍കോട് ഒന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

തിരമാലകള്‍ മൂന്ന് മീറ്ററോളം ഉയരാന്‍ സാധ്യതയുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശത്ത് താമസിക്കുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top