പെട്രോള്‍ ബോംബുകളുമായി രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍

petrol-bombപാലക്കാട്:പെട്രോള്‍ ബോംബുമായി രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട്ട് പിടിയിലായി. പാലക്കാട് വടക്കുംന്തറ സ്വദേശികളായ റോഷന്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. സിപിഐ പാര്‍ട്ടി ഓഫീസിന് സമീപത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.

രണ്ട് ബൈക്കിലായി നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഎം ഓഫീസില്‍ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

Share news
error: Content is protected !!
Scroll to Top