പരപ്പനങ്ങാടി: ഹരിത കേരളം മിഷന്‍ ജെസിഐ പരപ്പനങ്ങാടിയുടെ ജൈവ പച്ചക്കറി കൃഷി കിറ്റുകളുടെ വിതരണോദ്ഘാടനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിവര്‍ഹിച്ചു. പരപ്പനങ്ങാടി രാജീവ്ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കറില്‍ നിന്ന് മുന്‍സിപ്പല്‍ ഡിവിഷന്‍ കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യന്‍ കിറ്റ് ഏറ്റുവാങ്ങി.
ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, ഹനീഫ കൊടപ്പാളി,കെ പി എം കോയ, കെ സി നാസര്‍, കെ സി അലിക്കുട്ടി, സുഹാസ്, ജെസിഐ അംഗങ്ങളായ ഷറഫു മാപ്പുറം, നൗഫല്‍ വേളക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




