Section

malabari-logo-mobile

ചികിത്സാ സഹായതുകയെ ചൊല്ലി തര്‍ക്കം: യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ്

HIGHLIGHTS : കൊച്ചി:  ചികിത്സ സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവിശ്യപ്പെട്ടെന്നും, ഇത് നല്‍കാത്തതിന് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവതിയുടെ പര...

കൊച്ചി:  ചികിത്സ സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവിശ്യപ്പെട്ടെന്നും, ഇത് നല്‍കാത്തതിന് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയില്‍ ചേരാനെല്ലൂര്‍ പോലീസാണ് കേസെടുത്തത്. ഫിറോസ് കുന്നുംപറമ്പിലിനെ കൂടാതെ സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഭീഷണപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്.

sameeksha-malabarinews

കഴിഞ്ഞ ജൂണ്‍ 24ാം തിയ്യതിയാണ് വര്‍ഷ തന്റെ അമ്മക്ക് കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായമാവിശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവിലെത്തിയത്. തുടര്‍ന്ന വര്‍ഷയെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ചാരിറ്റി പ്രവര്‍ത്തകനായ സാജന്‍ കേച്ചേരിയും രംഗത്തെത്തി. ഇതോടെ നിരവധി പേര്‍ വര്‍ഷയുടെ അകൗണ്ടിലേക്ക് പണമയച്ചു. ഇതിനിടെ ജോയിന്റ് അകൗണ്ട് വേണമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ആവിശ്യപ്പെട്ടുവെന്ന് വര്‍ഷ പറയുന്നു. ഇതിന് തയ്യാറാകാകെ വന്നപ്പോള്‍ ഭീഷണപ്പെടുത്തുകയും അപമാനിക്കാനും തുടങ്ങി. ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതോടെ വര്‍ഷക്ക് പിന്തുണയുമായി ഫിറോസ് കുന്നുംപറമ്പില്‍ രംഗത്തെത്തി. വര്‍ഷയെ കുറ്റപ്പെടുത്തരുതെന്ന് ആവിശ്യപ്പെട്ടുകൊണ്ടുള്ള വീഡിയ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.
സമൂഹ്യമാധ്യമങ്ങളില്‍ വഴി അഭ്യര്‍ത്ഥന നടത്തിയ യുവതിയുടെ അകൗണ്ടിലേക്ക് ഒരുകോടിയിലധികം രൂപയാണ് വന്നത്. ചികിത്സക്ക് പണം തികഞ്ഞെന്ന് പറഞ്ഞിട്ടും വര്‍ഷയുടെ അകൗണ്ടിലേക്ക് വന്‍ തുക എത്തുകയായിരുന്നു. ഇതിന്റെ പിന്നില്‍ ഹവാല ഇടപാടാണെന്ന് സംശയിക്കുന്നതായി ഡിസിപി ജി പൂങ്കുഴലി ഐപിഎസ് പറഞ്ഞിരുന്നു. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നതെന്നാണ് ഡിസിപി പറഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!