സ്വര്‍ണ്ണക്കടത്ത്: രണ്ടുപേര്‍ കോഴിക്കോട്ട് അറസ്റ്റില്‍

കോഴിക്കോട് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കൊടുവള്ളി മാനിപുരം സ്വദേശി ഷമീം, കോഴിക്കോട് വട്ടക്കിണര്‍ സ്വദേശി ജിഫ്‌സല്‍ എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അരക്കിണറിലുള്ള ഹെസ്സ ജ്വല്ലറിയില്‍ കസ്റ്റംസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. 1.7 കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ കൊടുവള്ളിയിലെ ഷമീമിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് മലപ്പുറം സ്വദേശികള്‍ അറസ്റ്റിലായിരുന്നു. മലപ്പുറം കുറുവ സ്വദേശി ആബൂബക്കര്‍ പഴയേടത്ത്, കൂട്ടിലങ്ങാടി നെച്ചിക്കുറ്റിയില്‍ അബ്ദുല്‍ ഹമീദ് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.

ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതികളിരൊളായ ഫൈസല്‍ ഫരീദിനെതിരെ ഇന്ന് ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top