Section

malabari-logo-mobile

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൈസ് കൂപ്പേഴ്‌സിനെ ഒഴിവാക്കും

HIGHLIGHTS : തിരുവനന്തപുരം ഇ-മൊബിലിറ്റി പദ്ധിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കും.

തിരുവനന്തപുരം ഇ-മൊബിലിറ്റി പദ്ധിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കും. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ട്ന്റ് സ്ഥാനത്ത് നിന്ന് നേരത്തേ കമ്പനി ഒഴിവാക്കിയിരിന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനം വ്യാജ സര്‍ട്ടിഫിക്കേറ്റ് അടിസ്ഥാനപ്പെടുത്തിയാണന്ന വ്യക്തമായതോടെയാണ് ഇവരെ മാറ്റിയത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലായണ് ആദ്യമായി ബിഡബ്ലുസിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ നല്‍കിയെന്നാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്. എന്നാല്‍ സെബിയുടെ വിലക്കുണ്ടെന്ന് പറയുന്നത് മറ്റൊരു ഓഡിറ്റ് കമ്പനിക്കാണെന്നും പ്രതിപക്ഷനേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞഇരുന്നു. ഈ കമ്പനിയെ നിയമിച്ചതില്‍ അപാകതയില്ലെന്നായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

sameeksha-malabarinews

എന്നാല്‍ ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ പുനപരിശോധിക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിര്‍ദ്ദേശിച്ചിരുന്നു. സിപിഐഎം കേന്ദ്രനേതൃത്വവും ഇക്കാര്യം ആവിശ്യപ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!