ഫൈസല്‍ ഫാരിദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക്ഔട്ട് നോട്ടിസ്

തിരുവനന്തപുരം : ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരകരിലൊരാളായ തൃശ്ശൂര്‍ കയ്പ്പമംഗലം സ്വദേശി ഫൈസല്‍ ഫാരിദിനെതിരെ ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഇപ്പോള്‍ യുഎഇയില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ഫൈസലിന്റെ വീട്ടില്‍ ഇന്നലെ റെയിഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ ലാപ്‌ടോപ്പടക്കം വിവിധ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ബാങ്കുകളിലും പരിശോധനയുണ്ടാകും.

ഇയാള്‍ക്കെതിരെ ഐഎന്‍എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പിടിവിച്ചിട്ടുണ്ട്. ഇയാളെ യുഎഇയില്‍ നിന്നും വിട്ടുകിട്ടാന്‍ ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഫൈസല്‍ ഫാരീദിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ രക്ഷപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

ഫൈസല്‍ ഫാരിദ് യുഎഇയില്‍ ഒളിവിലാണെന്നാണ് കസ്‌ററംസ് കരുതുന്നത്. ഈ പാശ്ചാത്തലത്തിലാണ് ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top