മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയെന്ന പരാതി തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കും.
ഈ വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ പരാതിയാണ് ഐജി തിരൂര്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
പൊന്നാനിയില്‍ പിവി അന്‍വറിന്റെ പ്രചരണയോഗത്തിലാണ് വിജയരാഘവന്റെ പരാമര്‍ശമുണ്ടായത്. തിരൂര്‍ ഡിവൈഎസ്പിയുടെ അധികാരപരിധിയിലാണ് പൊന്നാനി. അതിനാലാണ് അന്വേഷണം തിരൂര്‍ ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ക്ക് വേറെ പരാതി നല്‍കിയിട്ടുണ്ട്.
വനിതാകമ്മീഷനും സംഭവത്തില്‍ വിശദീകരണം ആവിശ്യപ്പെട്ടിട്ടുണ്ട്. വിജയരാഘവന് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അഭിപ്രായപ്പെട്ടു.




