Section

malabari-logo-mobile

സംസ്ഥാനത്ത് സ്പാകളും ആയുര്‍വേദ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി

HIGHLIGHTS : തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അനുമ...

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അനുമതി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത്. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുന്‍കരുതലുകളും സ്ഥാപനങ്ങള്‍ സ്വീകരിക്കണം.

sameeksha-malabarinews

കോവിഡ് പശ്ചാത്തലത്തിലെ വിനോദസഞ്ചാരമേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!