കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി

Permission from the fire brigade to transport the Kuthiran tunnel

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്‌നി രക്ഷാസേനയുടെ അനുമതി. രണ്ടു ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് അഗ്‌നി രക്ഷാസേന റിപ്പോര്‍ട്ട് നല്‍കും. ഇന്ന് നടത്തിയ രണ്ടാം ട്രയല്‍ റണ്ണും വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് അനുമതി നല്‍കാന്‍ തീരുമാനിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാമത് നടത്തിയ ട്രയല്‍ റണ്ണും വിജയിച്ചതോടെയാണ് അഗ്‌നി രക്ഷാസേന കുതിരാനില്‍ ഗതാഗതത്തിന് അനുമതി നല്‍കുന്നത്. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അഗ്‌നിരക്ഷാ വിഭാഗം ജില്ലാ ഭരണകൂടത്തിന് കൈമാറും.

തുരങ്കത്തിനുള്ളില്‍ ഓരോ 50 മീറ്ററിലും തീയണയ്ക്കാനുള്ള സജീകരണമുണ്ട്. ഇത് പരിശോധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നുറപ്പു വരുത്തി. അകെ 20 ഇടങ്ങളിലാണ് തീയണയ്ക്കാനുള്ള സംവിധാനമുളളത്.
വെള്ളം സംഭരിക്കാനായി 2 ലക്ഷം ലിറ്ററിന്റെ ടാങ്ക് സജീകരിച്ചിടുണ്ട്. ഏതെങ്കിലും തരത്തില്‍ അഗ്‌നിബാധയുണ്ടായാല്‍ കാര്‍ബണ്‍ മോണോക്ക് സൈഡ് പുറന്തള്ളാന്‍ 10 ഇടങ്ങളില്‍ പ്രത്യേക ഫാനും സജീകരിച്ചു. ഇവയുടെ പ്രവര്‍ത്തനവും വിലയിരുത്തി.

കഴിഞ്ഞയാഴ്ച തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ പരിശോധിക്കാന്‍ അഗ്‌നി രക്ഷാ സേന ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇത് വിജയമായതിനെ തുടര്‍ന്നാണ് ഇന്നും ട്രയല്‍ റണ്‍ നടത്തിയത്. ഇനി ഏതാനും ചില മിനുക്കുപണികള്‍ മാത്രമാണ് തുരങ്കത്തില്‍ ബാക്കിയുള്ളത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •