Section

malabari-logo-mobile

രണ്ട് മെഡി. കോളേജുകളിലായി 10 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് അനുമതി

HIGHLIGHTS : Permission for 10 super specialty seats in two medical colleges

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി 10 പി.ജി. സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എം.സി.എച്ച്. ന്യൂറോ സര്‍ജറി 2, കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.സി.എച്ച്. കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി 3, എം.സി.എച്ച്. ന്യൂറോ സര്‍ജറി 2, ഡി.എം. നെഫ്രോളജി 2, എം.സി.എച്ച്. പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി 1 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.സി.എച്ച്. ന്യൂറോ സര്‍ജറിയില്‍ 2 സീറ്റും ബാക്കിയുള്ളവയ്ക്ക് ഒരു സീറ്റ് വീതവുമാണ് ഉള്ളത്. കൂടുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ ലഭ്യമായതോടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് ഏറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ഇതുകൂടാതെ 16 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകളും 10 എംഡി സീറ്റുകളും 2 ഡിപ്ലോമ സീറ്റുകളും ഉള്‍പ്പെടെ 28 പി.ജി. സീറ്റുകള്‍ക്ക് പുനര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.സി.എച്ച്. പീഡിയാട്രിക് സര്‍ജറി 1, എം.സി.എച്ച്. ന്യൂറോ സര്‍ജറി 2, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.സി.എച്ച്. പീഡിയാട്രിക് സര്‍ജറി 4, ഡി.എം. കാര്‍ഡിയോളജി 6, ഡി.എം. പള്‍മണറി മെഡിസിന്‍ 1, എം.സി.എച്ച്. ന്യൂറോ സര്‍ജറി 2, എം.ഡി. റെസ്പിറേറ്ററി മെഡിസിന്‍ 4, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ഡി. അനാട്ടമി 4, കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ഡി. റേഡിയേഷന്‍ ഓങ്കോളജി 2, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ ഡെര്‍മറ്റോളജി 2 എന്നിങ്ങനെയാണ് പുനര്‍ അംഗീകാരം ലഭിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!