പെരിന്തല്‍മണ്ണ: പാമ്പ് കടിയേറ്റു വിദ്യാര്‍ത്ഥി മരിച്ചു. പുത്തങ്ങാടി ചീരാട്ടമലയില്‍ താമസിക്കുന്ന ചക്കുങ്കല്‍ അനില്‍ തോമസിന്റെ മകന്‍ റിച്ചാര്‍ഡ് അനില്‍ (11) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
അഞ്ജു ജോസഫാണ് അമ്മ. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



