തിരൂരങ്ങാടി: തിരൂരങ്ങാടി- മമ്പുറം ബൈപ്പാസ് റോഡ് കേന്ത്രികരിച്ച് മദ്യ മയക്കുമരുന്നുമാഫിയകള്‍ കയ്യടക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ചന്തപ്പടി മമ്പുറം ബൈപ്പാസ് സംരക്ഷണസമിതി എന്ന പേരില്‍ ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കി. ബൈപ്പാസ് കേന്ദ്രമായി നടക്കുന്ന ലഹരി സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുക, പരിസരത്തും വയലിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിര്‍ത്തലാക്കുക, പ്രകൃതിയെ നശിപ്പിക്കുന്നത് തടയുക, പൊലീസ് പെട്രോളിംഗ് ശക്തമാക്കക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബൈപ്പാസ് റോഡ് സംരക്ഷണ സമിതി കമ്മറ്റി രൂപികരിച്ചത്. ബൈപ്പാസ് റോഡ് കേന്ദ്രികരിച്ച് നടക്കുന്ന മയക്കുമരുന്നു ലോബിയേയും ഉപഭോക്താക്കളെയും കണ്ടെത്തി നിയമ നടപടി സ്വികരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതിയും നല്‍കി.
കഴിഞ്ഞ ദിവസം ചന്തപ്പടി ബൈപ്പാസ് കൂട്ടയ്മയുടെ നേതൃത്വത്തില്‍ റോഡിന്റെ ഇരുവശവും ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഉപയോഗിച്ച് ഉപേക്ഷിച്ച നിലയിലുള്ള മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും കുപ്പികളും സിറിഞ്ചുകളും കണ്ടെത്തുകയായിരുന്നു.
യോഗം തിരുരങ്ങാടിനഗരസഭ വൈസ് ചെയര്‍മാന്‍ എം അബ്ദുറഹിമാന്‍ കൂടി ഉല്‍ഘാടനം ചെയ്തു. സിദ്ധിഖ് സി.പി.അധ്യക്ഷത വഹിച്ചു ഡിവിഷന്‍ കൗണ്‍സിലര്‍ ചുട്ടന്‍ അബ്ദുല്‍ മജിദ് മേലാറക്കല്‍ അബ്ദുല്‍ ലത്തീഫ് സോ: വി ആഷിഖ് അഷറഫ് തച്ചരപടിക്കല്‍, ജാഫര്‍ പെരുമ്പിലായില്‍ സി, എച്ച്.മജിബ് മാസ്റ്റര്‍ ഹാഷിം, സിറാജ് വിളക്കണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.




