Section

malabari-logo-mobile

തെന്നല കളി സ്ഥലത്തെ ഡ്രൈവിംഗ് ടെസ്റ്റ് ജനപ്രതിനിധികളും നാട്ടുകാരും തടഞ്ഞു

HIGHLIGHTS : People's representatives and locals blocked the driving test at Thennala playground

തിരൂരങ്ങാടി: കളി സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റിനായി എത്തിയതോടെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്ന് നേരിയ സംഘര്‍ഷം. തെന്നല കറുത്താലിലുള്ള റവന്യൂ വകുപ്പിന്റെ 55 സെന്റ് സര്‍ക്കാര്‍ പൊറമ്പോക്ക് സ്ഥലത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായി എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നടത്താനായി സ്ഥലത്തെത്തിയത്.

ഏറെ കാലമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് കോഴിച്ചെനയിലെ ദേശീയ പാതയോട് ചേര്‍ന്ന പൊതുമരാമത്ത് വകുപ്പിന്റെ അതീനതയിലുള്ള സ്ഥലത്താണ് ടെസ്റ്റ് നടത്തിയിരുന്നത്. ദേശീയ പാത വികസനത്തിനായി ഈ ഭൂമി ഉപയോഗപ്പെടുത്തേണ്ടി വന്നതോടെ ടെസ്റ്റ് നടത്താന്‍ സ്ഥലം ഇല്ലാതായി. ഇതോടെ രണ്ടാഴ്ച്ചയോളം ടെസ്റ്റ് നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. പിന്നീട് ഡ്രൈവിംഗ് സകൂള്‍ അധികൃതര്‍ കണ്ടെത്തി നല്‍കിയ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ടെസ്റ്റ് നടത്തിയിരുന്നത്. ഇത് വ്യത്യസ്ഥ സ്ഥലങ്ങളിലായതിനാല്‍ ടെസ്റ്റിന് എത്തുന്നവര്‍ക്ക് വലിയ പ്രയാസം നേരിട്ടിരുന്നു. മാത്രവുമല്ല ഇത് ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ തമ്മില്‍ തര്‍ക്കത്തിന് കാരണമായിരുന്നു. ഇത് പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

sameeksha-malabarinews

ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാറിലേക്ക് കത്ത് നല്‍കിയത്. ഇതേ തുടര്‍ന്ന് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഒരാഴ്ച്ച മുമ്പാണ് തെന്നല വില്ലേജിലെ കറുത്താലുള്ള റവന്യൂ വകുപ്പ് ഭൂമി ഡ്രൈവിംഗ് ടെസ്റ്റിനായി അനുവദിച്ചു കൊണ്ട് കലക്ടര്‍ ഉത്തരവിട്ടത്. ഇതോടെ 2025 ജനുവരി മാസം വരെ ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പും റവന്യൂ വകുപ്പും കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ വ്യഴായ്ച്ച ഉദ്യോഗസ്ഥര്‍ ടെസ്റ്റിനെത്തിയപ്പോഴാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍, വൈസ് പ്രസിഡന്റ് പി.പി അഫ്സല്‍ അടക്കമുള്ള ജനപ്രതിനികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. ഇതോടെ തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി. സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നിര്‍ത്തിവെച്ച് മടങ്ങി. ഡ്രൈവിംഗ് ടെസ്റ്റിന് സ്ഥലം ലഭിക്കുന്നത് വരെ താല്‍ക്കാലികമായി ടെസ്റ്റ് നിര്‍ത്തിവെച്ചതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!