അജൈവ മാലിന്യ ശേഖരണം; സഞ്ചികള്‍ വിതരണം ചെയ്തു

കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തില്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യശേഖരണത്തിനായി വീടുകളില്‍ വിതരണം ചെയ്യുന്നതിനുള്ള സഞ്ചികള്‍ വിതരണം ചെയ്തു.

പഞ്ചായത്ത് തല ഉദ്ഘാടനം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അനിഷ ആനന്ദസദനം,രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആര്‍ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീര്‍ കുമാര്‍ എം,വി ഇ ഒ ഭജീഷ് കെ എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മസേന വഴി പഞ്ചായത്തിലെ 7000 വീടുകളില്‍ വിതരണം ചെയ്യുന്നതിനുള്ള സഞ്ചികള്‍ ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ഷിനി എ ക്ക് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top