
അപകടകാരികളായി തരംതിരിച്ചിരിക്കുന്ന ജീവികളെയും ജീവിവര്‍ഗങ്ങളെയും കൈവശം വച്ചിരിക്കുന്ന എല്ലാ വ്യക്തികളും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. ഏപ്രില്‍ 22ന് മുമ്പായി വെബ്സൈറ്റ് വഴിയോ നിയുക്ത ഇമെയില്‍ വഴിയോ അവയെ രജിസ്റ്റര്‍ ചെയ്യണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ലൈസന്‍സില്ലാതെ ഇത്തരം ജീവിവര്‍ഗങ്ങളെ കൈവശം വയ്ക്കുന്നത് 2019 ലെ നിയമം (10) ന്റെ വ്യക്തമായ ലംഘനമാണെന്നും മൂന്ന് വര്‍ഷം വരെ തടവോ 100,000 ഖത്തര്‍ റിയാല്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം മൂലം ഒരു വ്യക്തിയുടെ മരണത്തിനോ സ്ഥിരമായ അംഗവൈകല്യത്തിനോ കാരണമായാല്‍ 25 വര്‍ഷം വരെ കഠിന തടവും നിയമം വ്യവസ്ഥ ചെയ്യുന്നു.
അപകടകാരികളായ ജീവികളെയും ജീവിവര്‍ഗങ്ങളെയും പട്ടികപ്പെടുത്തുന്നതിനുള്ള സമഗ്രമായ സര്‍വേ, ദേശീയ നിയമനിര്‍മ്മാണത്തിന്റെയും അന്താരാഷ്ട്ര കരാറുകള്‍ പ്രകാരമുള്ള ഖത്തറിന്റെ ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കുന്നതിന്റെയും ഭാഗമാണെന്ന് മന്ത്രാലയത്തിലെ വന്യജീവി വകുപ്പ് മേധാവി ഡോ. ഡാഫി നാസര്‍ ഹൈദാന്‍ പറഞ്ഞു.കടുവകള്‍, സിംഹങ്ങള്‍, റോട്ട്വീലറുകള്‍, ഡോബര്‍മാന്‍സ് പോലുള്ള ചില നായ ഇനങ്ങള്‍, ബാബൂണുകള്‍, കുരങ്ങുകള്‍, പ്രൈമേറ്റുകള്‍ തുടങ്ങി 48 ഇനം ജീവികളാണ് അപകടകാരിയായ ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




