സര്‍ക്കാര്‍ വാര്‍ഷികം; റീല്‍സ് തയ്യാറാക്കാം, സമ്മാനം നേടാം

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫേസ്ബുക്ക് റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ കാഴ്ചകള്‍ പ്രതിഫലിപ്പിക്കുന്ന വീഡിയോകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റീല്‍സാണ് നല്‍കേണ്ടത്. ജില്ലയിലെ വിവിധ മേഖലകളില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍, പശ്ചാത്തല സൗകര്യമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍, കൈവരിച്ച നേട്ടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഉപയോഗിക്കാം.

മത്സരാര്‍ത്ഥികള്‍ ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി അവരവരുടെ പ്രൊഫൈലില്‍ District Information Office Kozhikode ഇന്‍സ്റ്റാഗ്രാം (https://www.instagram.com/kozhikode.district.information) / ഫെസ്ബുക്ക് പേജ് (https://www.facebook.com/DIOKKD) ടാഗ് ചെയ്ത് #GovernmentAnniversary
#EnteKozhikode
#EnteKeralam’25 എന്നീ ഹാഷ്ടാഗുകളോടെ പോസ്റ്റ് ചെയ്യണം. ഒരാള്‍ക്ക് ഒന്നിലേറെ റീലുകള്‍ പോസ്റ്റ് ചെയ്യാം.

ഏപ്രില്‍ 28, തിങ്കള്‍ വൈകിട്ട് അഞ്ച് മണിക്കകം നല്‍കുന്ന റീലുകളാണ് സമ്മാനത്തിന് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലുകള്‍ക്ക് ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 237 0225.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top