HIGHLIGHTS : People who went to bathe in Cherupuzha were bitten by a seal.

മുക്കം: ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്കും ഓട്ടോ ഡ്രൈവര്‍ക്കും നീര്‍നായയുടെ കടിയേറ്റു. കാരശ്ശേരി പാലിയില്‍ അജിനാസി (11)നാണ് നീര്‍നായയുടെ കടിയേറ്റത്. പരിക്കേറ്റ അജിനാസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വെള്ളി വൈകിട്ട് അഞ്ചോടെയാണ് സംഭവം.കുമാരനെല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിലെ ഫുട്‌ബോള്‍ കളിക്കു ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു അജിനാസ്.
ചെറുപുഴയില്‍ കാരമുല കടവില്‍ കുളി ക്കാനിറങ്ങിയ ഓട്ടോ ഡ്രൈവര്‍ പങ്കജാക്ഷനും നീര്‍നായയുടെ കടിയേറ്റു. ഇദ്ദേഹവും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


