അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; 18 കാരന്‍ കൊല്ലപ്പെട്ടു

HIGHLIGHTS : 18-year-old killed in clash between migrant workers

തൃശൂര്‍ കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി പിന്റു (18) ആണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിയര്‍ കുപ്പി പൊട്ടിച്ച് ശരീരമാസകലം കുത്തിയാണ് കൊലപ്പെടുത്തിയത്. ആറംഗ സംഘം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പ്രീതവും പ്രിന്റുവും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പ്രീതം പ്രിന്റുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന ഒരാള്‍ പ്രിന്റുവിനെ ആശുപത്രിയില്‍ എത്തിച്ചു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രീതത്തെ അറസ്റ്റ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!